പൊന്നാനി: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്.
പൊന്നാനി കൊല്ലന്‍പടിയില്‍ കേരളാ സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് പൊന്നാനി താലൂക്ക് കണ്‍വന്‍ഷനും സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതിലെ മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നത് പുനപ്പരിശോധിക്കുമെന്നും റേഷന്‍ കടകളില്‍ ഓണത്തിന് വിതരണം ചെയ്ത ഒഎംഎസ്എസ് സ്പെഷ്യല്‍ അരി തുടരുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
റേഷന്‍ കടകളുടെ നവീകരണവും വ്യാപാരികളുടെ തൊഴില്‍ സംരക്ഷണവും ഉറപ്പുവരുത്തിയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ആലോചനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊന്നാനി താലൂക്ക് പ്രസിഡന്റ് പി.സി. ഇബ്രാഹിംകുട്ടി അധ്യക്ഷനായി. കമ്മിറ്റിയുടെ സ്നേഹാദര ഉപഹാരം മന്ത്രി അനൂപ് ജേക്കബിന് ഭാരവാഹികള്‍ സമ്മാനിച്ചു. കെഎസ്ആര്‍ആര്‍ഡിഎ പൊന്നാനി താലൂക്ക് ഓഫിസ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കാടാമ്പുഴ മൂസഹാജി നിര്‍വഹിച്ചു.
പൊന്നാനി നഗരസഭാ കൗണ്‍സിലര്‍ ടി.കെ. അഷ്റഫ്, കേരളാ കോണ്‍ഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് ഒ.ജെ. ബിജു, പൊന്നാനി താലൂക്ക് സപ്ലൈ ഓഫിസര്‍ മോഹന്‍ദാസ്, പൊന്നാനി താലൂക്ക് ജനറല്‍ സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ഖജാന്‍ജി പി.വി. മനോജ്കുമാര്‍, മറ്റ് ഭാരവാഹികളായ കെ. ഷറഫുദ്ദീന്, കെ. നൗഷാദ്, പി. ഷാജഹാന്, പി.പി. റിയാസ്, കെ.എം. മധു, വി. രാജേഷ്, ഉപദേശക സമിതി അംഗങ്ങളായ എം. അശോകന്, കെ. കോയ, അംഗങ്ങളായ കബീര്‍ അമ്പാരത്ത്, രാജന് എന്നിവര്‍ പ്രസംഗിച്ചു.